സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽ‍കുന്നില്ല; റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്


സർക്കാർ  റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. ശനിയാഴ്ച മുതൽ കേരളത്തിൽ വ്യാപകമായി റേഷൻ കടകൾ അടച്ചിടും. കഴിഞ്ഞ മാസത്തെ  കമ്മീഷൻ തുക  49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ ഇല്ല. ഈ സാഹചര്യത്തിലാണ് AKRDDA, KSRRDA, KRUF(CITU), KRUF(AITUC) എന്നീ സംഘടന നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്. ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്.

article-image

fgfgfg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed