മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ വിശദാംശങ്ങൾ രേഖാമൂലം അറിയിച്ചില്ല; രാജ്ഭവന് കടുത്ത അതൃപ്തി

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടനപ്രകാരം ഗവർണറെ രേഖാമൂലം അറിയിക്കാത്തതിലാണ് അതൃപ്തി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് പോകുമ്പോൾ ഗവർണറെ നേരിൽ കണ്ട് പരിപാടികൾ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങൾ കൈമാറുകയും ചെയ്യണമെന്നാണ് കീഴ് വഴക്കം. എന്നാൽ ഈ കകീഴ് വഴക്കം ലംഘിക്കപ്പെട്ടതാണ് രാജ്ഭവന് അതൃപ്തിയായത്.
കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ എത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് പറഞ്ഞത്. പത്തുദിവസം യൂറോപ്യൻ പര്യടനത്തിലായിരിക്കുമെന്ന് അറിയിച്ചു. ഗവർണർ യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു. എന്നാൽ ഔദ്യോഗികമായി യാത്രയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് നിശ്ചയിച്ചതിലും രണ്ടു ദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹിമാൻ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
hncfg