കണ്ണൂരിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

കണ്ണൂർ അത്താഴക്കുന്നിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കെ.സഹദിന്‍റെ മൃതദേഹം കണ്ടെത്തി. വള്ളുവൻകടവിൽ കരയോട് ചേർന്നുള്ള ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അത്താഴകുന്ന് സ്വദേശികളായ റമീസ്, അഷ്‌കർ എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
ഞായറാഴ്ച രാത്രിയാണ് പുല്ലൂപ്പികടവിൽ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ കടവിനു സമീപത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് തോണി മറിഞ്ഞ് അപകടമുണ്ടായതായി കണ്ടെത്തിയത്.
jnc