കോന്നി സർക്കാർ മെഡിക്കൽ കോളേജിന് എംബിബിഎസ് പ്രവേശനത്തിന് അനുമതി

കോന്നി സർക്കാർ മെഡിക്കൽ കോളേജിന് എംബിബിഎസ് പ്രവേശനത്തിന് അനുമതി ലഭിച്ചു. 100 എംബിബിഎസ് സീറ്റുകളിൽ പ്രവേശനം നടത്താനാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകാരം നൽകിയത്.
നേരത്തെ ആശുപത്രിയിൽ വേണ്ടത്ര സൗകര്യമില്ലാത്തിനാല്‍ കമ്മീഷൻ അനുമതി തള്ളിയിരുന്നു. പോരായ്മകൾ പരിഹരിച്ച് വീണ്ടും സമർപ്പിച്ച അപേക്ഷയിലാണ് അംഗീകാരം ലഭിച്ചത്. അടുത്ത അധ്യായന വർഷം മുതൽ പ്രവേശനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആശുപത്രിയിൽ ഒപി അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ആരംഭിച്ചിരുന്നു.
fxhh