മുൻ വനംമന്ത്രി പ്രഫ. എൻ.എം. ജോസഫ് നീണ്ടുകുന്നേൽ അന്തരിച്ചു

മുൻ വനംമന്ത്രി പ്രഫ. എൻ.എം. ജോസഫ് നീണ്ടുകുന്നേൽ (79) അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നു വൈകുന്നേരം നാലിന് മൃതദേഹം പാലായിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളിയിലാണ് സംസ്‌കാരം.
1987 മുതൽ നാലു വർഷക്കാലം ഇ.കെ. നായനാർ മന്ത്രിസഭയിലെ വനംമന്ത്രിയായിരുന്നു എൻ.എം. ജോസഫ്. പാലാ സെന്‍റ് തോമസ് കോളജിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനതാദൾ−എസ് സംസ്ഥാന പ്രസിഡന്‍റ് പദവും അലങ്കരിച്ചിട്ടുണ്ട്.
േൂു്