20 ഗ്രാം ചരസുമായി പാലക്കാട് യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

20 ഗ്രാം ചരസുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശികളായ ആഷിക്, അശ്വതി, അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ േസ്റ്റഷനിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുവുമായി സംഘത്തെ പിടികൂടിയത്. മണാലിയിൽ നിന്നും ചരസ് വാങ്ങി റോഡ് മാർഗം ഡൽഹിയിലെത്തി അവിടെ നിന്നും കേരള എക്‌സ്പ്രസ് തൃശ്ശൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടികൂടിയ 20ഗ്രാം ചരസിന് പൊതു വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വില വരും.
gxh