പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് ജനുവരിയിൽ

പാക്കിസ്ഥാനിൽ ജനുവരി അവസാന ആഴ്ച പൊതു തെരഞ്ഞെടുപ്പു നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. പുതിയ സെൻസസ് വച്ച് മണ്ഡലപുനർനിർണയം പൂർത്തിയാക്കേണ്ടതിനാലാണു തെരഞ്ഞെടുപ്പ് വൈകിച്ചതെന്നും കൂട്ടിച്ചേർത്തു. ഓഗസ്റ്റ് ഒന്പതിനാണ് പാക് പാർലമെന്‍റ് പിരിച്ചുവിട്ടത്. ഇതിനു 90 ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പു നടത്തണമെന്ന് ഭരണഘടനാ അനുശാസനം.
അതിനാൽ നവംബറിൽ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് കരുതിയിരുന്നു. നിലവിൽ കാവൽ മന്ത്രിസഭയാണ് പാക്കിസ്ഥാൻ ഭരിക്കുന്നത്.
sdgdsg