വർഷങ്ങളായി ഗുണ്ടാസംഘം നിയന്ത്രിച്ചിരുന്ന ജയിൽ തിരിച്ചു പിടിച്ച് വെനസ്വേല

വർഷങ്ങളായി ഗുണ്ടാസംഘം നിയന്ത്രിച്ചിരുന്ന ജയിൽ വെനസ്വേലൻ സുരക്ഷാഭടന്മാർ തിരിച്ചു പിടിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ട്രെൻ ഡി അരാഗ്വാ ക്രിമിനൽ സംഘത്തിന്‍റെ ആസ്ഥാനമായ ടൊകോറോൺ ജയിലിന്‍റെ നിയന്ത്രണം പിടിക്കാനായി 11,000 ഭടന്മാരെയാണു വെനസ്വേലൻ സർക്കാർ അയച്ചത്. ഹോട്ടലുകൾ, നീന്തൽക്കുളം, നിശാ ക്ലബ്ബ്, ചെറിയ മൃഗശാല എന്നിവയെല്ലാം അനധികൃതമായി ജയിലിനുള്ളിൽ പ്രവർത്തിച്ചിരുന്നു. തടവുകാർക്കു പുറമേ അവരുടെ പങ്കാളികളും മക്കളും താമസിച്ചിരുന്നു.
ട്രെൻ ഡി അരാഗ്വാ ക്രിമിനൽ സംഘത്തിന്‍റെ തലസ്ഥാനമെന്നാണ് ജയിൽ അറിയപ്പെട്ടിരുന്നത്.
sgdsg