സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസാദ് ചൈനയിയിൽ

സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസാദ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിന്‍റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഉന്നതലതല സംഘം അസാദിനെ അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച ഹാംഗ്ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന്‍റെ ഉദ്ഘാടനത്തിൽ അസാദ് പങ്കെടുക്കും.
ഇതിനു മുന്പ് അസാദ് ചൈന സന്ദർശിച്ചത് 2004ലാണ്. പതിറ്റാണ്ട് നീണ്ട സിറിയൻ ആഭ്യന്തരയുദ്ധത്തിൽ അസാദിന് ചൈനയുടെ പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞവർഷം സിറിയ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ ചേരുകയുണ്ടായി. അറബി രാജ്യങ്ങളിൽ സ്വാധീനം ശക്തമാക്കുന്ന ചൈന അടുത്തിടെ ഇറാനും സൗദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇടപെട്ടിരുന്നു.
sdfsxg