ദക്ഷിണ കൊറിയയിലെ യുഎസ് സൈനികാസ്ഥാനത്ത് പോലീസ് റെയ്ഡ്

പട്ടാളക്കാർ മയക്കുമരുന്നു കടത്തിയ കേസിൽ ദക്ഷിണ കൊറിയയിലെ യുഎസ് സൈനികാസ്ഥാനത്ത് പോലീസ് റെയ്ഡ്. കാന്പ് ഹംഫ്രീസ്, കാന്പ് കേസി ആസ്ഥാനങ്ങളിൽ മേയിലാണു ദക്ഷിണകൊറിയൻ പോലീസും അമേരിക്കൻ സേനയിലെ ക്രിമിനൽ അന്വേഷണ വിഭാഗവും പരിശോധന നടത്തിയത്. മയക്കുമരുന്നും പണവും കണ്ടെടുത്തു.
മിലിട്ടറി തപാലിലൂടെ കൃത്രിമ കഞ്ചാവ് ദക്ഷിണകൊറിയയിലെത്തിച്ച് സൈനികർക്ക് വിതരണം ചെയ്യുകയായിരുന്നു. യുഎസ് സേനതന്നെയാണ് സംഭവത്തെക്കുറിച്ച് ദക്ഷിണകൊറിയൻ പോലീസിനു സൂചന നല്കിയത്. 17 സൈനികരും അവരുടെ പങ്കാളികളും അടക്കം 22 പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
dsfs