യുക്രെയ്ൻ ജനതയ്ക്കായി ഖത്തർ 10 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ചു


യുക്രെയ്ൻ ജനതയ്ക്കായി ഖത്തർ 10 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ചു. ഔദ്യോഗിക സന്ദർശനത്തിന് യുക്രെയ്‌നിലെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ജാസിം അൽതാനിയും യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷിമെഹലും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആരോഗ്യ മേഖലയുടെ പുനരധിവാസം, വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള ലഭ്യതയ്ക്കുള്ള സൗകര്യം, മാനുഷിക സേവനങ്ങൾ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക. 

ഇതിനു പുറമെ ഖത്തരി സർവകലാശാലകളിൽ പഠിക്കുന്ന യുക്രെയ്ൻ വിദ്യാർഥികൾക്ക് 2023−2024 അധ്യയന വർഷത്തേക്ക് 50 സ്‌കോളർഷിപ്പും അനുവദിച്ചു. റഷ്യൻ−യുക്രെയ്ൻ കലാപത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഈ ധനസഹായം ഗുണകരമാകും. നേരത്തെ യുക്രെയ്‌ന്റെ ധാന്യ കയറ്റുമതിയെ പിന്തുണയ്ക്കാൻ 2 കോടി ഡോളർ നൽകിയിരുന്നു.

article-image

sdgtds

You might also like

Most Viewed