താടിയിൽ ക്രിസ്മസ് ട്രീ പണിത് ഗിന്നസ് റെക്കോര്‍ഡ് പടുത്തുയർത്തി യുവാവ്

താടിയില്‍ ഏറ്റവും കൂടുതല്‍ വസ്തുക്കള്‍ തൂക്കി ലോക റെക്കോര്‍ഡ് നേടി യുവാവ്. ഇത് ക്രിസ്മസ് സമയമാണ്, മിക്ക ആളുകളും ക്രിസ്മസ് ട്രീയില്‍ ലൈറ്റുകളും മറ്റ് പല നിറത്തിലുളള ആഭരണങ്ങളും ഉപയോഗിച്ച് അലങ്കരിക്കുന്ന തിരക്കിലാണ്. എന്നാല്‍ അമേരിക്കകാരനായ യുവാവ് തന്റെ താടി അലങ്കരിക്കുന്ന തിരക്കിലായിരുന്നു. ഇദാഹോയിലെ ജോയല്‍ സ്ട്രാസര്‍ എന്നയാളാണ് താടി അലങ്കരിച്ച് റെക്കാര്‍ഡിട്ടിരിക്കുന്നത്.
താടിയില്‍ ആഭരണങ്ങള്‍ വളരെ ക്രിയാത്മകമായാണ് തൂക്കിയിട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ താടി ഏതാണ്ട് ഒരു ക്രിസ്മസ് ട്രീയോട് സാമ്യമുള്ളതാണെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അഭിപ്രായപ്പെട്ടു. പല നിറങ്ങളിലുളള 710 വസ്തുക്കള്‍ കൊണ്ടാണ് ജോയല്‍ താടി അലങ്കരിച്ചത്.
'2019 ഡിസംബറിലാണ് ഞാന്‍ ആദ്യമായി എന്റെ താടിയില്‍ ഒരു ആഭരണം ഒട്ടിച്ചത്, അന്ന് മുതല്‍ എല്ലാ ക്രിസ്മസിനും ഞാന്‍ എന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടേ ഇരുന്നു. ഇപ്പോഴും ഞാന്‍ റെക്കോര്‍ഡ് തകര്‍ത്തു'. നേട്ടത്തെക്കുറിച്ച് ജോയല്‍ പറഞ്ഞു. തുടക്കത്തില്‍ താന്‍ വളരെ അശ്രദ്ധമായാണ് താടി അലങ്കരിച്ചതെന്നും അതുകൊണ്ടാണ് ആദ്യത്തെ തവണ താടിയില്‍ തൂക്കിയ വസ്തുക്കളുടെ എണ്ണം കുറഞ്ഞുപോയതെന്നും ജോയല്‍ പറഞ്ഞു.
എന്നാല്‍ പിന്നീടാണ് ഇത് ശ്രദ്ധയോടെ ചെയ്താല്‍ തനിക്ക് പല വസ്തുക്കളും താടിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ താടിയില്‍ ആഭരണങ്ങള്‍ ഘടിപ്പിക്കാന്‍ രണ്ടര മണിക്കൂറും അതെല്ലാം നീക്കം ചെയ്യാന്‍ ഒരു മണിക്കൂറും വേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
dfs