മറ്റൊരു ഇന്ത്യൻ വംശജന്‍ കൂടി പ്രധാനമന്ത്രി പദത്തില്‍


ബ്രിട്ടനു പിന്നാലെ അയല്‍ രാജ്യമായ അയര്‍ലാന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി പദത്തില്‍. ഉപപ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ ലിയോ വരാഡ്കര്‍ (43) പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇതു രണ്ടാം തവണയാണ് വരാഡ്കര്‍ ഐറിഷ് പ്രധാനമന്ത്രിയാകുന്നത്.

സഖ്യകക്ഷി സര്‍ക്കാരിനെ നയിച്ച മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി മുന്‍ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് വരാഡ്കര്‍ പ്രധാനമന്ത്രിയായത്. ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ട്ടി എന്നീ രാഷ്ട്രീയകക്ഷികള്‍ ചേര്‍ന്നുള്ള കൂട്ടുകക്ഷി സര്‍ക്കാരാണ് അയര്‍ലന്‍ഡില്‍ ഭരണം നടത്തുന്നത്.

അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയും കൂടിയാണ് വരാഡ്കര്‍. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണ് ലിയോയുടെ ജനനം. ഡോക്ടറായ വരാഡ്കര്‍ 2017-20 ല്‍ വരാഡ്കര്‍ അയര്‍ലന്‍ഡില്‍ പ്രധാനമന്ത്രി പദവി വഹിച്ചിരുന്നു.

article-image

sdf

You might also like

Most Viewed