നടി വിജയലക്ഷ്മി അന്തരിച്ചു


പ്രശസ്ത തമിഴ് താരം വിജയലക്ഷ്മി(70) അന്തരിച്ചു. ചൊച്ചാഴ്ച ചെന്നൈയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെശ്വാസമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച വിജയലക്ഷ്മി മിനിസ്ക്രീനിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയത്. തുടക്കത്തിൽ സിനിമകളിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഭാരതിക്കണ്ണമ്മ’ എന്ന പരമ്പരയിലെ മുത്തശ്ശി വേഷമാണ് താരത്തെ പ്രശസ്തയാക്കിയത്. ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന തുടങ്ങിയ അമ്പതോളം പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

article-image

bnbbnbvbn

article-image

bnbbnbvbn

You might also like

  • Straight Forward

Most Viewed