വെളിച്ചം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

മനാമ കെ സിറ്റി ഹാളിൽ വെളിച്ചം വെളിയങ്കോട് ബഹ്റൈൻ സംഘടിപ്പിച്ച ആറാമത് ഇഫ്താർ മീറ്റ് സമൂഹത്തിലെ നാനാ തുറയിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊറോണ നാളിൽ ബഹ്റൈനിൽ വെച്ച് മരണപ്പെട്ട വെളിച്ചം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. വൈ അലിയുടെ നാമധേയത്തിൽ ഒരുക്കിയ ഇഫ്താർവേദി അദ്ദേഹത്തിന്റെ ഓർമ്മകൾ വീണ്ടും പങ്കുവെക്കുന്ന ഒരു സ്നേഹ ഇഫ്താർ വേദിയായി മാറി.
വെളിച്ചം മുഖ്യരക്ഷാധികാരി ബഷീർ അമ്പലായി വെളിച്ചത്തിന്റെ പ്രവർത്തനങ്ങളെ പറ്റിയും അലിയുടെ ഓർമ്മകളും പങ്കുവെച്ച് തുടങ്ങിയ പരിപാടിയിൽ ജനറൽസെക്രട്ടറി ബഷീർ തറയിൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഗഫൂർ ട്രഷറർ റഷീദ് ചാന്തിപുറം പ്രോഗ്രാം കൺവീനർ ടിഎ ഇസ്മത്തുള്ള എന്നിവർ സംബന്ധിച്ചു. ഫ്രന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജമാൽ നദ് വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി. പരസ്പര സ്നേഹവും സാഹോദര്യവും മാനവിക ഐക്യവുമെല്ലാം ഊട്ടിയുറപ്പിക്കുന്ന സംഗമ വേദികളാണ് ഓരോ ഇഫ്താർ മീറ്റുകൾ എന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്ത ഇഫ്ത്താർ വിരുന്നിന് ഷാജഹാൻ ചാന്ദിപ്പുറം റഫീക്ക് കാളിയത്ത് ഫൈസൽ എംഎം, സിറാജ്, അഷ്കർ ഹംസ, ഫൈസൽ കെസി, ഫൈസൽ ഐക്കലായിൽ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ നന്ദി പറഞ്ഞു.
sxhf