എച്ച്.ഐ.വി ബാധ പടരുന്നു: ഉത്തരാഖണ്ഡിലെ ജയിലിൽ 44 തടവുപുള്ളികൾ പോസിറ്റീവ്


ഉത്തരാഖണ്ഡിലെ ഹൽധ്വാനി ജയിലിൽ എച്ച്.ഐ.വി(ഹ്യുമൻ ഇമ്മ്യുണോഡെഫിഷ്യൻസി വൈറസ്) ബാധ പടരുന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 44 തടവു പുള്ളികൾക്ക് എച്ച്.ഐ.വി പോസിറ്റിവായി. ഇതിൽ ഒരു വനിതാ തടവുപുള്ളിയും ഉൾപ്പെടും. തടവുപുള്ളികളിൽ തുടരെ എച്ച്.ഐ.വി കേസുകൾ ഉയരുന്ന സാഹചര്യം ആശങ്കയുളവാക്കിയട്ടുണ്ട്. അതേസമയം എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചവരുടെ ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി സുശില തിവാരി ആശുപത്രിയിലെ ഡോക്ടർ പരംജിത് സിങ് പറഞ്ഞു. ജയിലിൽ എ.ആർ.ടി (ആന്റിറിട്രോവൈറൽ തെറാപ്പി)സെന്റർ ആരംഭിച്ചിട്ടുണ്ട്. എച്ച്.ഐ.വി സ്ഥിരീകരിച്ചവർക്ക് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ(എൻ.എ.സി.ഒ) മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സൗജന്യ ചികിത്സയും മരുന്നുകളും നൽകുന്നുണ്ട്.

നിലവിൽ 1629 പുരുഷൻമാരും 70 സ്ത്രീകളുമാണ് ജയിലിൽ തടവുപുള്ളികളായി ഉള്ളത്. എച്ച്.ഐ.വി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജയിലിലെ എല്ലാ തടവുപുള്ളികൾക്കും പരിശോധന നടത്താനും ചികിത്സ ഉറപ്പു വരുത്താനുമുള്ള നീക്കത്തിലാണ് ജയിൽ അധികൃതർ.

article-image

sss

You might also like

Most Viewed