ശാസ്ത്ര പ്രതിഭ മത്സരത്തിലെ വിജയികൾ പര്യടനം നടത്തി


ബഹ്റൈനിലെ സയൻസ് ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സരത്തിലെ വിജയികൾ "ശാസ്ത്രയാൻ" എന്ന പേരിൽ ചെന്നെയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പര്യടനത്തിൽ ശാസ്ത്രപ്രതിഭകളും രക്ഷിതാക്കളും സയൻസ് ഇന്ത്യ ഫോറം പ്രതിനിധികളും ഉൾപ്പടെ 36 പേർ പങ്കെടുത്തു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കുറിച്ച് കൂടുതൽ അറിയാനും, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം നേരിട്ട് പഠിക്കുവാനും സന്ദർശനം സഹായിച്ചതായി സയൻസ് ഇന്ത്യ ഫോറം ഭാരവാഹികൾ അറിയിച്ചു. സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്, സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചർ, സ്ട്രക്ചറൽ എഞ്ചിനീയറിങ്ങ് റിസർച്ച് സെന്റർ, സെൻട്രൽ ഇലക്ട്രോണിക്ക് ഇഞ്ചിനയീറിങ്ങ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്, ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക്ക് റിസർച്ച് എന്നീ സ്ഥാപനങ്ങളിലാണ് പര്യടനം നടത്തിയത്.

article-image

jhjhgjh

article-image

mjhvjhvj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed