യു.പി.പി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

യുണൈറ്റഡ് പാരന്‍റ് പാനല്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ബഹ്റൈനിലെ സാമൂഹ്യ സാസ്കാരിക മണ്ഡലത്തിലെ പ്രമുഖരടക്കം നിരവധിയാളുകള്‍ മീറ്റിൽ പങ്കെടുത്തു. യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ഏരിയ കോഡിനേറ്റര്‍ അനില്‍.യു.കെ. നന്ദിയും പറഞ്ഞു. ഹുസൈന്‍ സഖാഫി, ജമാല്‍ നദ് വി എന്നിവര്‍ റംസാന്‍ സന്ദേശം നല്‍കി.
കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, ഡോ. പി.വി.ചെറിയാന്‍ എന്നിവര്‍ മുഖ്യ അതിഥികളായി. ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.എം.ചെറിയാന്‍ , കേരളീയസമാജം സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ഒ.ഐ.സി.സി പ്രസിഡണ്ട് ബിനു കുന്നന്താനം, ബോബി പാറയില്‍, പടവ് പ്രതിനിധി സുനില്‍ ബാബു, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, അന്‍വര്‍ നിലമ്പൂർ, കെ.എം.സി.സി പ്രതിനിധി കാസിം, ഗുരുദേവ സൊസെറ്റി ചെയർമാൻ ചന്ദ്രബോസ്, ഇന്ത്യന്‍ ക്ളബ്ബ് മുന്‍ പ്രസിഡണ്ട് സ്റ്റാലിന്‍, സുരേഷ് ദേശികന്‍, രമേശ് സാംബശിവന്‍,നവകേരള പ്രതിനിധികളായ ലോക കേരള സഭാംഗം ഷാജി മുതല, സുഹൈല്‍, ഐ.വൈ.സി.സി സെക്രട്ടറി അലന്‍ ഐസക്, മുഹറഖ് മലയാളി സമാജം പ്രതിനിധി അനസ് റഹീം, കെ.സി.എ സെക്രട്ടറി ബിനു ക്രിസ്റ്റി, കിംസ് പ്രതിനിധി താരിഖ്, കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ കൊല്ലം, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപല്‍ കൊല്ലത്ത് ഗോപിനാഥ മേനോന്‍, ഡോട്ട് മീഡിയ സന്തോഷ്, പ്രമോദ് ട്രാഫ്കോ, മനോജ് മയ്യന്നൂര്‍, നൗഷാദ് മഞ്ഞപ്ര, എന്നിവര്‍ ആശംസകൾ നൽകി.
യു.പി.പി.ചീഫ് കോഡിനേറ്റര്‍ ശ്രീധര്‍ തേറമ്പിൽ, ജനറല്‍ കണ്‍വീനര്‍ ഹാരിസ് പഴയങ്ങാടി, മറ്റു നേതാക്കളായ ബിജുജോര്‍ജ്ജ്,ഡോക്ടര്‍ സുരേഷ് സുബ്രമണ്യം,ഹരീഷ് നായര്‍, ഇഫ്താര്‍ കണ്‍വീനര്‍ അബ്ബാസ് സേഠ്, അന്‍വര്‍ ശൂരനാട്, ജോണ്‍ തരകന്‍ അബ്ദുല്‍ സഹീര്‍, ജോണ്‍ബോസ്കോ എബിതോമസ് , ദീപക് മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
fdgfdgfdgfd
mhvjhvjh
mhbmhb
ngvngchg