ബികെഎസ് ജിസിസി കലോത്സവം ഏപ്രിൽ ഒന്ന് മുതൽ


ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് - ജി സി സി കലോത്സവത്തിന് ഏപ്രിൽ ഒന്ന് മുതൽ തുടക്കം. വ്യക്തിഗത - ഗ്രൂപ്പ് ഇവൻ്റുകളിലായി ആയിരത്തോളം കുട്ടികളാണ് നൂറിലധികം മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ പേരുകൾ നൽകിയിരിക്കുന്നത്. കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കാനും മികച്ച പ്രതിഭകളെ കണ്ടത്താനുമായി നടത്തുന്ന കലോത്സവത്തിൽ പ്രധാന ഇനങ്ങളായ നൃത്ത സംഗീത മത്സരങ്ങൾ ഈദ് അവധി ദിനങ്ങളിലായി പത്തോളം സ്റ്റേജുകളിലായി നടക്കും.

വിധികർത്താക്കളായി കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖരാണ് ഒത്തുചേരുക എന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്,കലോത്സവം ജനറൽ കൺവീനർ ബിനു വേലിയിൽ എന്നിവർ അറിയിച്ചു.

article-image

cghg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed