ദയ ഹെൽത്ത് & റീഹാബിലിറ്റേഷൻ സെന്റർ കൺവെൻഷൻ സംഘടിപ്പിക്കുന്നു


വേളം ഗ്രാമപ്പഞ്ചായത്തിലെ കാക്കുനി കേന്ദ്രീകരിച്ചു 2013 മുതൽ ഭിന്നശേഷി മേഖലയിലും ആതുര മേഖലയിലും പ്രവർത്തിച്ചു വരുന്ന ദയ ഹെൽത്ത് & റീഹാബിലിറ്റേഷൻ സെന്റർ അധികൃതർ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കാനായി ബഹ്റൈനിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നു. മാർച്ച് 17ന് ഐമാക് സെന്ററിൽ വെച്ച് ഉച്ചക്ക് ഒരു മണിക്കാണ് കൺവെൻഷൻ നടക്കുന്നത്. പുതുതായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ള തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. നിർദ്ധനരായ രോഗികൾക്ക് ഡയാലിസ്, ശാരീരികമായും മാനസികമായും പരിമിതി അനുഭവിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള വിദ്യാഭ്യാസം, ചികിത്സ തെറാപ്പികൾ എന്നിവയാണ് സെന്ററിൽ നൽകിവരുന്നത്. ഇതുസംബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ ഡോ ഇസ്മയിൽ, റഷാദ്, ലത്തീഫ് ആയഞ്ചേരി, ആർ പവിത്രൻ, അഷ്റഫ് ടി ടി, ഷാഫി, മൊയ്തു ഹാജി, മുനീർ, കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ പങ്കെടുത്തു.

article-image

fhjfghfgh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed