ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവെച്ചു


അഞ്ചു മാസം മുൻപ് തുടങ്ങിവച്ച വ്യാപാര കരാർ ചർച്ചകളാണു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായി ഇന്ത്യയും യുഎഇയും ഒപ്പുവച്ചത്. കരാർ ചില മേഖലകളിലെ ചെറിയ നിയന്ത്രണങ്ങൾ ഒഴിച്ചാൽ സ്വതന്ത്ര വ്യാപാര കരാർ തന്നെയാണ്. ഭാവിയിൽ ഇരു രാജ്യത്തെയും നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യം വയ്ക്കുന്ന വിഷൻ ഡോക്യുമെന്റും ഒപ്പുവച്ചു.   ഏറ്റവും എളുപ്പം നടന്നതും രൂപപ്പെട്ടതുമായ ഉഭയകക്ഷി കരാർ കൂടിയാവും ഇത്. 88 ദിവസം കൊണ്ടാണ് ഉടമ്പടി രൂപപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും വ്യക്തമാക്കി. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കുമ്പോൾ ഒപ്പുവയ്ക്കാനായി തയാറാക്കിയതായിരുന്നു ഉടമ്പടി. എന്നാൽ കോവിഡ് മൂലം സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു. ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ഊഷ്മള ബന്ധമാണ്  എളുപ്പത്തിൽ കരാർ രൂപീകരിക്കാൻ സാധിച്ചത്.

ഉഭയകക്ഷി ബന്ധത്തിലെ നിർണായക അധ്യായം എന്നാണ് ഉച്ചകോടിയെ വിദേശ കാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറും വിശേഷിപ്പിച്ചത്. ന്യൂഡൽഹിയിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഓൺലൈനായി സാക്ഷികളായി. 2 അറബ് ലോകത്ത് ഇന്ത്യയുടെ വ്യാപാരത്തിന്റെ 40 ശതമാനവും യുഎഇയുമായിട്ടാണ് നടക്കുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ കയറ്റുമതി നടത്തുന്നതും യുഎഇയിലേക്കാണ്. ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളിൽ യു.എ.യ്ക്ക് എട്ടാം സ്ഥാനമാണ്. 

You might also like

Most Viewed