ബ്രസീലിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 117 ആയി


ബ്രസീലിലെ റിയോഡി ജനീറോ മേഖലയിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 117 ആയി. 116 പേരെ കാണാതായി. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. പെട്രോപോളീസ് നഗരത്തിലാണ് കനത്ത പ്രളയമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. 

നിരവധി വീടുകൾ തകർന്നു. ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 2011 ജനുവരിൽ ബ്രസീലിൽ കനത്ത മഴയിൽ 900 പേരാണു മരിച്ചത്.

You might also like

Most Viewed