ഇ-സ്‌കൂട്ടർ യാത്രികർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

ഇ-സ്‌കൂട്ടർ യാത്രികർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ് . ഇ-സ്‌കൂട്ടർ യാത്രികർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഗതാഗനിയമങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അൽ റിഗ്ഗ സ്ട്രീറ്റ്, അൽ മുറഖബാദ് സ്ട്രീറ്റ്, മുഹമ്മദ് ബിൻ റാഷിദ് ബൊളുവാർഡ് എന്നിവിടങ്ങളിലാണ് ദുബായ് പോലീസ് ക്യാമ്പെയിൻ ആരംഭിച്ചത്. ഇ-സ്‌കൂട്ടർ യാത്രക്കാരെ ഗതാഗത നിയമം പറഞ്ഞുകൊടുത്ത് ബോധവത്കരിക്കുകയാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.മറ്റു വാഹനങ്ങളുമായി മതിയായ അകലം പാലിച്ചുവേണം സഞ്ചരിക്കേണ്ടത്.നടപ്പാതകളിലൂടെ നടക്കുന്നവർക്ക് യാതൊരു തടസ്സവുമുണ്ടാക്കരുതെന്നും സഞ്ചാര സമയത്ത് സ്‌കൂട്ടറിൽ യാതൊരു വസ്തുക്കളും വയ്ക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇത് സ്‌കൂട്ടറിന്റെ ബാലൻസിനെ ബാധിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.