നിയന്ത്രണങ്ങളിൽ വൻ അയവ്; ദുബൈയിൽ ജിമ്മുകളും സിനിമാശാലകളും തുറക്കും


ദുബൈ: ദുബൈയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ചു. ബുധനാഴ്ച മുതൽ രാവിലെ ആറിനും രാത്രി 11നും ഇടയിലുള്ള യാത്രകൾക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. എല്ലാത്തരം വ്യവസായങ്ങളും പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണത്തിൽ ഇളവു വരുത്തിയത്. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ധ്യക്ഷനായ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി യോഗത്തിലാണ് പ്രഖ്യാപനം.
 
ജിമ്മുകളും സിനിമശാലകളും ഐസ് റിങ്കുകൾ പോലുള്ള വിനോദ കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ തുറക്കും. ‌അനിവാര്യമല്ലാത്ത മെഡിക്കൽ സേവനങ്ങളും അനുവദിക്കുമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ആളുകൾ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഷെയ്ഖ് ഹംദാൻ ആവശ്യപ്പെട്ടു. മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. പൊതുയിടങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed