യുഎഇയിൽ മൂന്ന് കോവിഡ് മരണം കൂടി

അബുദാബി: യുഎഇയിൽ കോവിഡ്–19 ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. 412 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,933 ഉം മരണസംഖ്യം 28മായി.
81 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം–933. ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്. പുതുതായി 32,000 പേർക്ക് രോഗപരിശോധന നടത്തിയതായും അറിയിച്ചു.