കൊവിഡ്; ഈ വർഷം തൃശൂർ പൂരം ഇല്ല

തൃശൂർ: ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഈ വർഷം ആഘോഷിക്കില്ല. ആചാരാനുഷ്ടാനങ്ങൾ അഞ്ച് പേർ മാത്രം ചേർന്ന് നടത്തും. മന്ത്രി വി.എസ്. സുനിൽ കുമാർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ പൂരം നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിലാണ് ഇത് ഒഴിവാക്കിയത്. 58 വർഷങ്ങൾക്ക് മുന്‍പ് ഇന്ത്യ− ചൈന യുദ്ധകാലത്താണ് തൃശുർ പൂരം ഇതിനു മുന്‍പ് മുടങ്ങിയത്.