മാർ‍പ്പാപ്പയും യു.എ.ഇ രാഷ്ട്രനേതാക്കളും മുസ്‍ലിം− ക്രൈസ്തവ സൗഹാർ‍ദ്ദത്തിന്റെ ചരിത്ര രേഖകൾ സമ്മാനിച്ചു


 

യു.എ.ഇ സന്ദർശിച്ചപ്പോൾ മാർ‍പ്പാപ്പയും യു.എ.ഇ രാഷ്ട്രനേതാക്കളും പരസ്പരം കൈമാറിയത് മുസ്‍ലിം− ക്രൈസ്തവ സൗഹാർ‍ദത്തിന്റെ ചരിത്ര രേഖകൾ‍. പരസ്പരം സമ്മാനമായാണ് ഈ രേഖകൾ‍ ഇവർ കൈമാറിയത്.

1219−ൽ സെന്റ് ഫ്രാൻസിസ് അസ്സീസിയും സുൽത്താൻ മാലിക് അൽ കാമിലും തമ്മിൽ‍ കൂടിക്കാഴ്ച ആലേഖനം ചെയ്ത ഫലകമാണ് മാർപാപ്പ യു.എ.ഇ ഉപസർവ സൈന്യാധിപനും അബൂദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിന് സമ്മാനിച്ചത്. ഡാനിയേല ലോങ്ങോ എന്ന കലാകാരിയാണ് ഫലകം തയാറാക്കിയത്.

യു.എ.ഇയിലെ പ്രഥമ ചർച്ചായ സെന്റ് ജോസഫ്സ് കത്തീഡ്രലിെന്റെ അവകാശപത്രമാണ് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം മാർപാപ്പക്ക് സമ്മാനമായി നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed