ദുബൈ ടാക്സി കോർപ്പറേഷന്റെ കൺട്രോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു


ദുബൈയിലെ ടാക്സികളെയും സ്കൂൾ ബസുകളെയും നിരീക്ഷിക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും കഴിയുന്ന നൂതന സംവിധാനങ്ങളോടു കൂടിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ദുബൈ ടാക്സികളിൽ നിർമിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനുള്ള നടപടികൾക്കും തുടക്കം കുറിച്ചു.

പുതിയ കൺട്രോൾ സെന്ററിലിരുന്ന് ദുബൈയിലെ 5200 ടാക്സികളെയും ആർ.ടി.എക്കു കീഴിലുള്ള 373 സ്കൂൾ ബസുകളെയും നിരീക്ഷിക്കാനാകും. 17 സ്കൂളുകളിലാണ് ഇത്രയും ബസുകൾ സർവീസ് നടത്തുന്നത്. കേന്ദ്രത്തിൽ ഒരു ഷിഫ്റ്റിൽ 11 ജീവനക്കാരുണ്ടാകും.ഡ്രൈവർമാർ, സ്കൂൾ ബസുകളിലെ ഇതര ജീവനക്കാർ എന്നിവരുടെ നിയമലംഘനങ്ങൾ ഉടൻ കണ്ടെത്താനാകും. വാഹനങ്ങൾ വഴിമാറി ഓടിയാലും മനസ്സിലാക്കാം. കുട്ടികളെ വാഹനങ്ങളിൽ കയറ്റുന്നതും ഇറക്കുന്നതുമെല്ലാം നിരീക്ഷിക്കാമെന്നത് സുരക്ഷ ഉറപ്പുവരുത്തുന്നു.

വാഹനങ്ങൾ വഴിയിൽ കേടായിക്കിടക്കുന്നതു കണ്ടെത്തി നടപടി സ്വീകരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ടാക്സി ഡ്രൈവർമാരെ അവിടേക്ക് അയയ്ക്കാനും പുതിയ സംവിധാനത്തിന് കഴിയും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed