ട്രാഫിക് പിഴയിലെ ഇളവ് : കാലാവധി മാർച്ച് ഒന്നിന് തീരും

അബുദാബി : അബുദാബി പോലീസിന്റെ 60−ാം വാർഷികാഘോഷം പ്രമാണിച്ച് ട്രാഫിക് പിഴയിൽ ഏർപ്പെടുത്തിയ 50 ശതമാനം ഇളവ് മാർച്ച് ഒന്നിന് അവസാനിക്കും. 2016 ആഗസ്റ്റ് ഒന്നിനും 2017 ഡിസംബർ ഒന്നിനും ഇടയിലെ ഗതാഗത നിയമ ലംഘനങ്ങൾക്കാണ് ഇളവ് നൽകിയത്.
അബുദാബി പോലീസിന്റെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലൂടെയോ സ്മാർട് ആപ്ലിക്കേഷൻ ഉപയോഗിച്ചോ ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചറിയാനും പിഴ അടയ്ക്കാനും കഴിയുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് മേധാവി അറിയിച്ചു.