കുറ്റവാളികളെ പിടിക്കാൻ അബുദാബിയിൽ സ്മാർട്ട് ചെക്ക് പോയിന്റ്

അബുദാബി : കുറ്റവാളികളെ പിടികൂടാൻ ശേഷി യുള്ള സ്മാർട്ട് ചെക്ക് പോയിന്റുകളുമായി അബുദാബി പോലീസ്. നിയമവിരുദ്ധവും അപകടകരമായതുമായ വസ്തുക്കളെ കണ്ടെത്താനും പുതിയ സംവിധാനം ഉപയോഗിക്കാം.
തിരക്കേറിയ സ്ഥലങ്ങളിലും പരിപാടികൾക്കും സുരക്ഷ ശക്തമാക്കുന്ന തിനാണ് നൂതന നിരീക്ഷണ സംവിധാനം അബുദാബി പോലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സ്മാർട്ട് ചെക്ക് പോയിന്റുകൾ പിടികിട്ടാപ്പുള്ളികളെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുമെന്ന് അബുദാബി പോലീസ് അധികൃതർ വ്യക്തമാക്കി. സേനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇത് പുറത്ത് വിട്ടത്.