ഇറാഖ് പുനഃരുദ്ധാരണം : രാജ്യാന്തര സമ്മേളനം 12 മുതൽ കുവൈത്തിൽ

കുവൈത്ത് സിറ്റി : ഇറാഖ് പുനഃരുദ്ധാരണത്തിനായുള്ള രാജ്യാന്തര സമ്മേളനം 12 മുതൽ 14 വരെ തീയ്യതികളിൽ നടക്കും. കുവൈത്ത് സർക്കാർ ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ ഇറാഖിനെ സഹായി ക്കാൻ സന്നദ്ധതയുള്ള രാജ്യങ്ങളും സംഘടനകളും പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ സമ്മേളനത്തിനെത്തും.
അദ്ദേഹം 13നു കുവൈത്തിൽ എത്തും. ഇസ്ലാമിക് േസ്റ്ററ്റിന്റെ ആക്രമണത്തിൽ തകർന്ന ഇറാഖ് പ്രദേശങ്ങൾ പുനർനിർമ്മിക്കുന്നതിനു ധനം ശേഖരിക്കുക എന്നതാണ് സമ്മേളന ലക്ഷ്യം. അതിനിടെ കുവൈത്ത് സമ്മേളനത്തിന്റെ മുന്നോടിയായി ഇറാഖ് വിദേശനയംപ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങളുടെ താൽപര്യങ്ങൾക്കും തത്വങ്ങൾക്കും കോട്ടം തട്ടാത്തവിധം എല്ലാ അയൽരാജ്യങ്ങളുമായി നിഷ്പക്ഷ നിലപാടാ ണ് ഇറാഖിന്റേതെന്നു പ്രധാനമന്ത്രി ഹൈദർ അൽ അബാദി ബാഗ്ദാദിൽ പറഞ്ഞു.
സ്വമേധയാ ഒറ്റപ്പെടാൻ ഇറാഖ് ആഗ്രഹിക്കുന്നില്ല. ഐക്യത്തിലൂടെയുള്ള യോജിപ്പാ ണ് ലക്ഷ്യം. രാജ്യത്തിന്റെ ഭാവിയും സാന്പത്തിക വളർച്ചയും പുതിയ ഘട്ടത്തിലാണ്. കുവൈത്ത് സമ്മേളനത്തിൽ വിവിധ രാജ്യങ്ങൾ അവരുടെ വിഹിതം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.