കാ­ണി­കളെ­ വി­സ്മയി­പ്പി­ച്ച് യു­.എ.ഇ സൈ­ന്യത്തി­ന്റെ­ മോ­ക് ഡ്രി­ൽ


ഷാർജ : ആയിരക്കണക്കിന് കാണികളെ അത്ഭുതസ്തംഭരാക്കി ഷാർജയിലെ അൽ ഖാൻകോർണിഷെയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ൈസനികശാഖകൾ നാവിക, കര, വ്യോമ്യാഭ്യാസ പ്രകടനങ്ങളുടെ മോക്ക് ഡ്രിൽ നടത്തി. മാർച്ചിൽ അബുദാബിയിൽ നടന്ന ആദ്യ സംയുക്ത സൈനിക പരിപാടിക്ക് ശേഷം  സൈനിക ശക്തി തെളിയിക്കുന്നതിനുള്ള ഈ വർഷത്തെ അഭ്യാസ പ്രകടനങ്ങളാണ് യൂണിയൻ ഫോട്രസ് എന്നപേരിൽ അരങ്ങേറിയത്. 

രാജ്യത്തെ പൗരൻമാരുടെയും താമസക്കാരുടെയും സുരക്ഷയിൽ യു.എ.ഇയുടെ സൈനികസംഘത്തിന്റെ പങ്കാളിത്തം എത്രത്തോളം വലുതാണെന്ന് അടിവരയിടുക എന്നതായിരുന്നു സൈനികാഭ്യാസത്തിന്റെ പ്രഥമലക്ഷ്യം. കാണികൾക്കു യു.എ.ഇ സൈന്യത്തിന്റെ പരിശീലനം, ആയുധാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സാമർത്ഥ്യം മനസിലാക്കാനും പെരുമാറ്റച്ചട്ടം സംബന്ധിച്ച അറിവ് പകർന്നു നൽകാനും പറ്റുന്ന വിധത്തിലാണ് അഭ്യാസപ്രകടനങ്ങൾ ക്രമീകരിച്ചത്.

You might also like

  • Straight Forward

Most Viewed