ജുബൈൽ മാർക്കറ്റിലെ കൂറ്റൻ റാന്തൽ വിളക്ക് ഗിന്നസ് ബുക്കിൽ
ഷാർജ: ജുബൈൽ മാർക്കറ്റിന് മുൻ വശത്തുള്ള കൂറ്റൻ റാന്തൽ വിളക്ക് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു.വിളക്കിന് 15.5 മീറ്റർ ഉയരവും 5.6 മീറ്റർ വീതിയുമാണുള്ളത്. ചരിത്രത്തിൽ ഇടംപിടിച്ച വിളക്ക് ഷാർജ കോർണിഷിൽ ആകർഷകമായ രീതിയിൽ സന്ദർശകർക്ക് വെളിച്ചം പകരുംവിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പാരന്പര്യം ഉൾക്കൊള്ളുന്ന മാതൃകയിലുള്ള വിളക്കുകൂട് ഡിസൈൻ ചെയ്തിരിക്കുന്നത്.
ജുബൈൽ സൂഖ് അധികൃതരുടെ നിർദ്ദേശ പ്രകാരം ഗ്ലോബൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് നിർമ്മിച്ച വിളക്ക് ലോകത്തിലെ വലിയ റാന്തൽ വിളക്കെന്ന പദവി അലങ്കരിക്കും.
ഉയർന്ന ഗുണനിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റാന്തൽ വിളക്ക് ഗിന്നസ്സ് നേട്ടം കൈവരിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ജുബൈൽ സൂഖ് ഡയറക്ടർ അലി അൽ സുവൈദി പറഞ്ഞു. മാർക്കറ്റിൽ രാത്രികാലത്ത് നടന്നുവരുന്ന റമദാൻ ആഘോഷത്തിന്റെ പ്രധാന ആകർഷണം ഈ റാന്തൽ വിളക്കാണ്.

