യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്ന് അമേരിക്കൻ താരം ജോൺ ഇസ്നർ

ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിൽ വിജയിച്ച അമേരിക്കൻ താരം ജോൺ ഇസ്‌നർ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടക്കുന്ന യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ജോണിൻ്റെ വിരമിക്കൽ പ്രഖ്യാപനം.
17 വർഷത്തിലധികം നീണ്ട കരിയറിന് ശേഷമാണ് 38 കാരനായ ജോൺ ഇസ്നർ വിരമിക്കുന്നത്. ‘പ്രൊഫഷണൽ ടെന്നീസിനോട് വിടപറയാൻ നേരമായി. ഈ മാറ്റം എളുപ്പമായിരിക്കില്ല, യൂസ് ഓപ്പണായിരിക്കും എൻ്റെ അവസാന ഇവന്റ്’ – കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇസ്നർ കുറിച്ചു. 2010 ലെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിലാണ് ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരം നടന്നത്.
ASASASASAS