ഉത്തേജക മരുന്ന് ഉപയോഗം; ദ്യുതി ചന്ദിന് നാലു വര്‍ഷത്തേക്ക് വിലക്ക്


രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതാ താരം ദ്യുതി ചന്ദിന് നാലു വര്‍ഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ കുടങ്ങിയതോടെയാണ് വിലക്ക്. ഈ വര്‍ഷം ജനുവരിമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ബി സാംപിള്‍ പരിശോധനയില്‍ ഉത്തേജക മരുന്നിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 27 കാരിയായ ദ്യുത് ചന്ദിന് നടപടി നേരിടേണ്ടി വന്നത്. എ സാംപിള്‍ പരിശോധനയില്‍ ശരീരത്തിലെ പേശികള്‍ക്ക് കരുത്തും സ്റ്റാമിനയും നല്‍കുന്ന ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) പ്രൊവിഷണല്‍ സസ്‌പെന്‍ഷന്‍ നടപടിയെടുത്തു. 

സെലക്ടീവ് ആന്‍ഡ്രോജന്‍ റിസപ്റ്റര്‍ മോഡുലേറ്ററുകളും പുരുഷ ഹോര്‍മാണായ ആന്‍ഡ്രോജനു സിന്തറ്റിക് പദാര്‍ഥങ്ങളായ അനാബോളിക് സ്റ്റിറോയിഡിന്‍റെയും അംശമാണ് ദ്യുതിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട പദാര്‍ഥങ്ങളാണിവ.

article-image

fdxgx

You might also like

Most Viewed