മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കാൻ പി.വി. അൻവർ ആരെന്ന് വിഡി സതീശൻ


പി.വി. അൻവർ എംഎൽഎ മാധ്യമ സ്ഥാപനങ്ങളെ നിരന്തരം ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നാണ് അൻവറിന്‍റെ പുതിയ ഭീഷണി. ഇതു പറയാൻ അൻവർ ആരാണെന്നും സതീശൻ ചോദിച്ചു. അൻവർ പറയുന്നത് അനുസരിച്ചാണ് കേരള പോലീസ് നീങ്ങുന്നത്. അൻവറിന് ധൈര്യം കൊടുക്കുന്നത് ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

കഴിഞ്ഞ കുറച്ചുനാളുകളായി മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനലും പി.വി. അൻവർ എംഎൽഎയും കടുത്ത പോർവിളിയാണ് നടക്കുന്നത്. എന്തുവന്നാലും മറുനാടൻ മലയാളിയെ പൂട്ടിക്കുമെന്ന് അൻവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

article-image

ADSSAADS

You might also like

Most Viewed