മുതലപ്പൊഴിയിൽ രക്ഷാദൗത്യം വൈകുന്നു; പ്രതിഷേധം ശക്തം, മന്ത്രിമാരെ തടഞ്ഞ് നാട്ടുകാർ.


മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാർ. രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ. അനിൽ എന്നിവരാണ് സ്ഥലം സന്ദർശിക്കാനെത്തിയത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് മന്ത്രിമാർ പിന്നീട് മടങ്ങിപ്പോയി. അതേസമയം, തങ്ങളെ തടയാൻ ആഹ്വാനം ചെയ്തത് ഫാ. യൂജിൻ പെരേരയാണെന്ന് മന്ത്രി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് മുതലപ്പൊഴിയിൽനിന്ന് മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇതിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയുമാണ്. അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ ഒരാഴ്ചക്കിടയിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മുതലപ്പൊഴി ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

article-image

AADSADSADS

You might also like

Most Viewed