ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്


കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി20യിൽ കളിക്കുമെന്ന് അധികൃതർ അറിയിച്ചു. കെസിഎ ടൈഗേഴ്സ് ടീമിലാകും ശ്രീശാന്ത് കളിക്കുക. ഡിസംബർ 17 മുതൽ ആലപ്പുഴയിലാകും മത്സരങ്ങൾ നടക്കുകയെന്ന് കെസിഎ അറിയിച്ചു. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തുന്നത്.

2013 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് ശ്രീ അവസാനമായി കളിച്ചത്. ഇതിനിടെയാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. പിന്നീട് തെളിവില്ലാത്തതിനാൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed