ഡെറാഡൂണ്‍ കുടിവെള്ള പദ്ധതിക്ക് അനുമതി


ന്യൂഡല്‍ഹി: ഹിമാലയന്‍ സംസ്ഥാനത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ഡാം നിര്‍മ്മാണത്തിന് അനുമതി. ആയിരത്തി ഒരുന്നൂറ് കോടിരൂപ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന ഡാം നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പ് മന്ത്രാലയമാണ് അനുമതി നല്‍കിയത്.

ഡെറാഡൂണിലെ സോംഗ് ഡാമിനായി സംസ്ഥാന സമര്‍പ്പിച്ച അപേക്ഷ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചതില്‍ ഏറെ സന്തോഷം. സോംഗ് ഡാം പ്രദേശത്തെ നൂറ്റാണ്ടുകളായുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും ഉത്തരാഘണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് പറഞ്ഞു. റിസ്പാന നദിയില്‍ പണിയുന്ന ഡാം ഉയരുന്നതോടെ ഡെറാഡൂണെന്ന വിനോദസഞ്ചാര നഗരത്തിനും സമീപ ഗ്രാമങ്ങള്‍ക്കും ശുദ്ധജലം മുടങ്ങാതെ ലഭിക്കും.148 മീറ്റര്‍ ഉയരമാണ് ഡാമിന് നിശ്ചയിച്ചിട്ടുള്ളത്. ഇതേ ഡാമിനെ ഉപയോഗിച്ച് ആറ് മെഗാവാട്ട് വൈദ്യുതി നിര്‍മ്മാണവും നടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed