ബാ­ങ്കു­കൾ ശക്തി­പ്പെ­ടു­ത്തൽ സർ­ക്കാ­രിന് വൻ ബാ­ധ്യത


കൊച്ചി : പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 1.35 ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കാനുള്ള തീരുമാനം സർക്കാരിന് വരുത്തിവയ്‌ക്കുന്നത് വൻ ബാധ്യത. ഒരിക്കൽ പരീക്ഷിച്ചിട്ട് ഫലിക്കാതെ പോയ മാർഗമാണ് ആവർത്തിക്കാൻ പോകുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 

ആകെ 2.11 ലക്ഷം കോടി രൂപയുടെ ഉത്തേജക പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 58,000 കോടി രൂപ വിപണിയിൽ നിന്ന് ബാങ്കുകൾതന്നെയാണ് കണ്ടെത്തേണ്ടത്. 18,000 കോടി രൂപ ബജറ്റ് വിഹിതമായിരിക്കും. ബാക്കി 1,35,000 കോടി രൂപയ്‌ക്ക് റീക്യാപ്പിറ്റലൈസേഷൻ ബോണ്ടുകൾ പുറപ്പെടുവിക്കാനാണ് നീക്കം.

പുനർ മൂലധനവൽക്കരണ ബോണ്ടുകളിന്മേൽ സർക്കാരിന് നേരിടേണ്ടി വരുന്ന ചെലവ് ഏകദേശം 9000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു. ബോണ്ട് വിൽപനയിലൂടെ സമാഹരിക്കുന്ന തുക ധന കമ്മിയുടെ ഭാഗമായി മാറില്ല. എന്നാൽ പലിശച്ചെലവ് ധന കമ്മി വർദ്ധിപ്പിക്കും. 

ധന കമ്മി 3.2 ശതമാനത്തിൽ പിടിച്ചുനിർത്താൻ സർക്കാർ ശ്രമിക്കുന്പോഴാണ്  ഈ അധിക ബാധ്യത. ബജറ്റ് വിഹിതമായി ഉദ്ദേശിക്കുന്ന 18,000 കോടി രൂപയും ഫലത്തിൽ സർക്കാരിന് അധിക ബാധ്യതയായിരിക്കും. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ബാങ്കുകളുടെ പുനർമൂലധന വൽക്കരണത്തിന് 20,000 കോടി രൂപയുടെ ബോണ്ടുകൾ പുറപ്പെടുവിച്ചതാണ്. 

അതേ സമയം ബാങ്കുകളുടെ മൂലധന പര്യാപ്‌തത തൽക്കാലത്തേക്ക് മെച്ചപ്പെട്ടതല്ലാതെ ഫലമുണ്ടായില്ലെന്നത് ചരിത്രം. പൊതു മേഖലയിലെ എണ്ണക്കന്പനികളെ സഹായിക്കാൻ 2006ൽ 2000 കോടി രൂപയുടെ ബോണ്ട് പുറപ്പെടുവിച്ചതും സർക്കാരിന്റെ ബാധ്യത വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്‌തത്.

You might also like

  • Straight Forward

Most Viewed