ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ്: പുരുഷ, വനിതാ വിഭാഗത്തില്‍ കേരളം ഫൈനലില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ, വനിത വിഭാഗത്തില്‍ കേരളം ഫൈനലില്‍. സെമിയില്‍ പഞ്ചാബിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പുരുഷ ടീം ഫൈനലിലെത്തിയത്.വനിതാ വിഭാഗത്തില്‍ തമിഴ്‌നാടിനെയാണ് കേരളം തോല്‍പ്പിച്ചത്. നേരിട്ടുളള സെറ്റുകള്‍ക്കാണ് തമിഴ്‌നാടിനെ കേരളം തോല്‍പ്പിച്ചത്. പുരുഷന്‍മാരുടെ രണ്ടാം സെമിയില്‍ റയില്‍വേ തമിഴ്‌നാടിനെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു സെറ്റിനാണ് റയില്‍വേയുടെ ജയം. പുരുഷ വിഭാഗം ഫൈനലില്‍ കേരളവും റയില്‍വേയും തമ്മില്‍ ഏറ്റുമുട്ടും