ഖത്തറിൽ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണം തുടങ്ങി

ദോഹ : ഖത്തറിൽ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ, 98.6 എഫ്.എം പ്രക്ഷേപണം ആരംഭിച്ചു. റേഡിയോ ഇന്ത്യൻ അംബാസഡർ പി.കുമരൻ ഉദ്ഘാടനം ചെയ്തു. ഖത്തർ സാംസ്കാരിക മന്ത്രാലയം അനുവദിച്ച പുതിയ റേഡിയോ േസ്റ്റഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ആറ് മണിക്ക് സാംസ്കാരിക കായിക മന്ത്രി ഡോക്ടർ സലാഹ് ബിൻ ഗാനിം അൽ അലി നിർവ്വഹിക്കും.
ഖത്തർ മലയാളികൾക്കായി പുതിയ റേഡിയോ അനുവദിച്ച ഖത്തർ ഭരണ കൂടത്തിന് നന്ദി അറിയിച്ചാണ് ഇന്ത്യൻ അംബാസഡർ പി കുമരൻ ഉദ്ഘാടന പ്രഭാഷണം നിർവ്വഹിച്ചത്. രാവിലെഒന്പത് മണി കഴിഞ്ഞ് 8 മിനുട്ട് 6 സെക്കന്റ് പിന്നിട്ടനേരം, ഖത്തർ മലയാളികളുടെ സ്വന്തം ചങ്ങായി എന്ന ടാഗ് ലൈനോടെ 98.6 എഫ് എം മലയാളം റേഡിയോ ഔദ്യോഗികമായി ശ്രോതാക്കളിലേക്കെത്തി.
തുടർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി രാഷ്ട്രത്തെ അഭിസംബോധ ചെയത് നടത്തിയ പ്രഭാഷണത്തിൽ നിന്ന് രാജ്യത്തിന്റെ വികസനത്തിൽ പ്രാവാസികളും മാധ്യമങ്ങളും വഹിക്കുന്ന പങ്കിനെ കുറിച്ചുള്ള ഭാഗം പ്രക്ഷേപണം ചെയ്തു.