ലോകകപ്പ് : ആദ്യ സ്റ്റേഡിയം സജ്ജമാക്കി ഖത്തർ

2022 ലോകകപ്പിന് അഞ്ചര വർഷം ബാക്കി നിൽക്കെ ആദ്യ േസ്റ്റഡിയം സജ്ജമാക്കി ഖത്തർ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് നവീകരിച്ച ഖലീഫ േസ്റ്റഡിയം ഉദ്ഘാടനം ചെയ്തത്. നാൽപ്പത്തി അയ്യായിരത്തിലേറെ കാണികളുടേയും ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോയുടേയും സാന്നിദ്ധ്യത്തിൽ േസ്റ്റഡിയത്തിൽ നടന്ന ആദ്യ മത്സരമായ അമീർ കപ്പ് ഫൈനൽ ഖത്തർ ലോകകപ്പ് ഒരുക്കങ്ങളുടെ സാക്ഷ്യപത്രമായി. ലോകകപ്പ് തയ്യാറെടുപ്പുകളിൽ പൂർണ തൃപ്തി അറിയിച്ച ഇൻഫാന്റിനോ ഖത്തറിലേത് മികച്ച ലോകകപ്പായിരിക്കുമെന്നതിൽ സംശയമില്ലെന്ന് പ്രഖ്യാപിച്ചാണ് ദോഹയിൽ നിന്നു മടങ്ങിയത്.
ഖത്തർ ലോകകപ്പിനായി നിർമ്മിക്കുന്ന എട്ട് േസ്റ്റഡിയങ്ങളിൽ ആദ്യത്തേതാണിത്. ലോകത്തിലെ ഏറ്റവും വലിയ ശീതീകരിച്ച തുറന്ന വേദി എന്ന പ്രത്യേകത േസ്റ്റഡിയത്തിനുണ്ട്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള തണുത്ത കാലാവസ്ഥയിലാണ് ലോകകപ്പെങ്കിലും മുൻ തീരുമാന പ്രകാരം ശീതീകരിച്ച േസ്റ്റഡിയങ്ങളാണേ ഖത്തർ നിർമേമിക്കുന്നത്. ഇതിന്റെ ആദ്യ പരീക്ഷണ വേദി കൂടിയായിരുന്നു അമീർ കപ്പ് ഫൈനൽ.
പിച്ചിലേക്കും േസ്റ്റഡിയത്തിലെ കാണികളുടെ ഇരിപ്പിടങ്ങളുടെ ഭാഗത്തേക്കും തുറന്നു വെച്ച അഞ്ഞൂറിലേറെ ശീതീകരണ നോസിലുകളാണ് േസ്റ്റഡിയത്തിനെ ത
ണുപ്പിക്കുന്നത്. േസ്റ്റഡിയം മേൽക്കൂരയുടെ പ്രത്യേക ഡിസൈൻ തണുത്ത വായു പെട്ടെന്നു പുറത്തേക്കു പോകുന്നതു തടയും. കാണികളുടെ ഇരിപ്പിട മേഖല മുഴുവൻ മൂടുന്നതാണു മേൽക്കൂര.
ഗൾഫ് കപ്പും 2006ലെ ഏഷ്യൻ കപ്പും നടന്ന ഖലീഫ േസ്റ്റഡിയം ലോകകപ്പിനായി പൂർണമായി നവീകരിക്കുകയായിരുന്നു. ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിജ്, ആംസ്റ്റർഡാം അറീന എന്നിവയിലുള്ളതു പോലെ എൽ.ഇ.ഡി സംവിധാനമുള്ള ലോകത്തിലെ പത്ത് േസ്റ്റഡിയങ്ങളിലൊന്നാണിത്.
ഖത്തറിലെ ഗവേഷണ വികസനകേന്ദ്രത്തിൽ രണ്ട് വർഷമായി നടത്തിയ പരീക്ഷണത്തിലൂടെ ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയ പുല്ല് ഉപയോഗിച്ചാണ് ഖലീഫ േസ്റ്റഡിയത്തിലെ പിച്ചൊരുക്കിയത്. പതിമൂന്നര മണിക്കൂർ കൊണ്ടാണ് ഖലീഫ േസ്റ്റഡിയത്തിൽ കഴിഞ്ഞ മാസം പിച്ചൊരുക്കിയത്. ഇതേ ലോക റെക്കോർഡാണെന്ന് സംഘാടകർ അവകാശപ്പെടുന്നു.
മറ്റ് ഏഴ് േസ്റ്റഡിയങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്ന ലുസൈൽ േസ്റ്റഡിയത്തിന്റെ ഡിസൈൻ ഈ വർഷം പുറത്തിറക്കും. അറബ് ലോകത്തു നടക്കുന്ന ആദ്യ ലോകകപ്പാണ് 2022ൽ നടക്കാൻ പോകുന്നത്.