ഗതാഗത-വാർത്താ വിനിമയ രംഗങ്ങളിൽ ഒമാൻ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

മസ്‌ക്കറ്റ് : ഗതാഗത മേഖലയി ലും വാർത്താ വിനിമയ രംഗത്തും ഒമാൻ സ്വദേശിവൽക്കരണം ശക്തമാക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 80,000 പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതികളാണ് സർക്കാർ തയ്യാറാക്കുന്നത്.
ഈ വർഷം ഇരുപത്തി അയ്യായിരം സ്വദേശികൾക്കു തൊഴിൽ നൽകുവാനുള്ള നടപടികൾ സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നു വരികയാണെന്ന് മന്ത്രി അഹമ്മദ് മുഹമ്മദ് ഫുതൈസി പറഞ്ഞു. ഇതിനകം 10,342 സ്വദേശികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെതുറമുഖങ്ങൾ വിമാനത്താവളങ്ങൾ എന്നിവയുടെ വികസന പദ്ധതികളും വേഗത്തിലാക്കും.