തങ്ങളുടെ ഫോണും ഇ−മെയിലും കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തുന്നു; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ


തങ്ങളുടെ ഫോണും ഇ−മെയിലും കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തുന്നെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പവന്‍ ഖേര, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും പരാതിയുണ്ട്. ആദ്യം മഹുവ മൊയ്ത്രയാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പങ്കുവച്ചത്. 

പിന്നീട് മറ്റുള്ള നേതാക്കളും വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു. വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതായി തങ്ങള്‍ക്ക് ഫോണില്‍ സന്ദേശം ലഭിച്ചെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12.30ന് മാധ്യമങ്ങളെ കാണും. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നാണ് സൂചന.

article-image

dfghh

You might also like

Most Viewed