ബംഗാളിൽ റീപോളിങ് പുരോ​ഗമിക്കുന്നു; കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേനകൾ


പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമുണ്ടായ ബംഗാളിലെ 697 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കും. കേന്ദ്രസേനകളുടെ ശക്തമായ സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംഘർഷബാധിത ബൂത്തുകളെക്കുറിച്ച് കൃത്യമായ വിവരം നൽകാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ അറിയിക്കുന്നതിനായി ഗവർണർ ഡോ. സി.വി.ആനന്ദബോസ് ദില്ലിയിലെത്തി.

റീപോളിംഗ് പ്രഖ്യാപിച്ച ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ ഉള്ളത് മുര്‍ഷിദാബാദിലാണ്. അക്രമം രൂക്ഷമായ നാദിയയില്‍ 89 ബൂത്തുകളിലും മറ്റുചില ബൂത്തുകളിലും റീപോളിംഗ് നടക്കും. ഇന്നലെ വൈകുന്നേരം എസ്ഇസി യോഗം ചേര്‍ന്ന് പലയിടത്തും പോളിംഗിനെ ബാധിച്ചതും, വോട്ട് കൃത്രിമവും അക്രമവും റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

article-image

AASASAS

You might also like

Most Viewed