ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസ് മലേഷ്യയിൽ കർദിനാൾ


ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസിനെ മലേഷ്യയിൽ കർദിനാളായി പ്രഖ്യാപിച്ചു. തൃശൂർ മേച്ചേരി കുടുംബാംഗമാമാണ് സെബാസ്റ്റ്യൻ ഫ്രാൻസിസ് കർദിനാൾ. ഒരു മലയാളി രാജ്യത്തിന് പുറത്ത് കർദിനാൾ ആകുന്നത് ഇതാദ്യമാണ്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസ് മേച്ചേരിയെ മലേഷ്യയിലെ കർദിനാളായി ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപിച്ചത്. ഒല്ലൂർ സെയ്ൻറ് ആൻറണീസ് ഫൊറോനപ്പള്ളിയിൽ ഞായറാഴ്‌ച വൈകീട്ട് എത്തിയ തൃശുർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്താണ് ഇക്കാര്യം അറിയിച്ചത്.

തൃശൂരിൽനിന്ന് ഒരു ബിഷപ്പ് കർദിനാൾ ആകുന്നത് ആദ്യമായാണ്. ബിഷപ്പിന്റെ കുടുംബം ഇവിടെനിന്ന് താമസം മാറിയിട്ട് വർഷങ്ങളായി. ബന്ധുക്കളാണ് ഒല്ലൂരിലുള്ളത്. ചെന്നൈയിലായിരുന്നു പഠനം. ഏതാനും വർഷംമുമ്പ് ബിഷപ്പായിരിക്കെ പാലയൂരിലെത്തിയപ്പോൾ ഒല്ലൂരിലും വന്നിരുന്നു. നിലവിൽ മലേഷ്യയിലെ പെനാഗ് രൂപത ബിഷപ്പായിരിക്കെയാണ് കർദിനാളായി ഉയർത്തുന്നത്.

article-image

SADDDDSADS

You might also like

Most Viewed