നിയമസഭാ കൈയാങ്കളി: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പോലീസ്; രൂക്ഷ വിമര്‍ശനവുമായി കോടതി


നിയമസഭാ കൈയാങ്കളിക്കേസില്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുംവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പോലീസ് തിരുവനന്തപുരം സിജെഎം കോടതിയില്‍. കുറ്റപത്രം പ്രതികള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പോലീസ് ആവശ്യം. ആവശ്യം തള്ളിയ സിജെഎം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തുടരന്വേഷണത്തില്‍ പുതുതായെന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേല്ല അനുബന്ധ കുറ്റപത്രത്തിന് പ്രസക്തിയുള്ളൂ എന്ന് കോടതി ചോദിച്ചു. സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്ക് പരിക്കേറ്റതടക്കമുള്ള കൂടുതല്‍ കാര്യങ്ങളിൽ തുടരന്വേഷണം വേണമെന്നായിരുന്നു പോലീസ് ആവശ്യം. കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അപേക്ഷ ഉടന്‍ തിരുത്താമെന്ന് അറിയിച്ചു.

മുന്‍ എംഎല്‍എമാരായ ഇ.എസ്. ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം അവര്‍ തന്നെ പിന്‍വലിച്ചിരുന്നു. ഇതേ കാര്യമാണിപ്പോള്‍ അന്വേഷണ സംഘം വീണ്ടും മുന്നോട്ടുവച്ചത്. നിയമസഭാ കൈയാങ്കളിക്കേസില്‍ കോടതിയുടെ തുടര്‍നിലപാട് നിര്‍ണായകമാണ്. നേരത്തെ,കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതിവരെ തള്ളിയിരുന്നു.

article-image

dfdfsdfs

You might also like

  • Straight Forward

Most Viewed