സിക്കിമിൽ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 4.3


സിക്കിമിലെ യുക്‌സോമില്‍ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെ 4:15ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയാണ് ഭൂകമ്പത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുക്സോമില്‍ നിന്ന് 70 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഫ്ഗാനിസ്ഥാനിലും ഇന്ന് ഭൂകമ്പമുണ്ടായി. തെക്കുകിഴക്കന്‍ ഫൈസാബാദില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 6:47 ഓടെയായിരുന്നു സംഭവം.ഫൈസാബാദില്‍ തന്നെ ജനുവരി 22ന് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നലെ അസമില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ബ്രഹ്മപുത്ര നദിയുടെ തെക്കന്‍ തീരത്തുള്ള നാഗോണ്‍ ജില്ലയിയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച്ച പുലര്‍ച്ചെ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂറത്ത് ജില്ലയിലെ ഹാസിറയ്ക്ക് സമീപം അറബിക്കടലിലാണ് ഭൂകമ്പമുണ്ടായത്. അസമിലും ഗുജറാത്തിലും ഉണ്ടായ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

article-image

FDFDGFG

You might also like

  • Straight Forward

Most Viewed