ചിത്രാ രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തേക്കും

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മു മേധാവി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തേക്കും. ചിത്രരാമകൃഷ്ണ നൽകിയ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ് സാധ്യത തെളിയുന്നത്. എസ്എസ്ഇ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് മുൻ എൻഎസ്ഇ മേധാവി ചിത്രരാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. നേരത്തെ കേസിൽ എൻഎസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതിയിൽ അറസ്റ്റിനെതിരെ ചിത്ര രാമകൃഷ്ണ സമർപ്പിച്ച ഹർജിയെ സിബിഐ കോടതിയിൽ ശക്തമായി എതിർത്തു. ഇതോടെ ചിത്രയുടെ ഹർജി കോടതി തള്ളിക്കളയുകയായിരുന്നു. ഹർജി തള്ളിയ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ചിത്രയെ സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ചിത്ര രാമകൃഷ്ണ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കിൽ സിബിഐക്ക് മുന്‍ എന്‍എസ്ഇ മേധാവിയെ അറസ്റ്റ് ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ജയ്പൂരിൽ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ എൻഎസ്ഇ തലവൻ ചിത്ര രാമകൃഷ്ണ സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയതായാണ് കേസ്. കേസിൽ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത എൻഎസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആനന്ദ് സുബ്രമണ്യവുമായി ചിത്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണ് ഹിമാലയൻ യോഗിയെന്നും സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. 2013ൽ രവിനാരായണൻ എൻഎസ്ഇയുടെ തലപ്പത്തുനിന്നും വിരമിച്ചതിനുശേഷമാണ് ചിത്രാരാമകൃഷ്ണ അമരത്തെത്തുന്നത്. 2016വരെയാണ് ചിത്രരാമകൃഷ്ണ എൻഎസ്ഇയെ നയിച്ചത്.